Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Chettiyamparampi

Kannur

ചെ​ട്ടി​യാം​പ​റ​ന്പി​ൽ ആ​ന​മ​തി​ലും ക​ട​ന്ന് കാ​ട്ടാ​ന നാ​ട്ടി​ലേ​ക്ക്

കൊ​ട്ടി​യൂ​ർ: ചെ​ട്ടി​യാം​പ​റ​മ്പ് പൂ​ക്കു​ണ്ടി​ൽ ആ​ന​പ്ര​തി​രോ​ധ​മ​തി​ൽ ക​ട​ന്ന് കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്നും ചീ​ങ്ക​ണ്ണി​പ്പു​ഴ​ക്ക് ഇ​ക്ക​രെ​യു​ള്ള ആ​ന​പ്ര​തി​രോ​ധ മ​തി​ലും ക​ട​ന്നാ​ണ് കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തി​യ​ത്. കൃ​ഷി​യി​ട​ത്തി​ലെ പ്ലാ​വ് കു​ലു​ക്കി ച​ക്ക​യി​ടു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ന​യെ​ത്തി​യ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ കൂ​ട്ട​മാ​യി ഒ​ച്ച​വെ​ച്ച് ആ​ന​യെ തു​ര​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ന ജ​ന​ങ്ങ​ളു​ടെ നേ​രെ തി​രി​യും ആ​ളു​ക​ളെ ഓ​ടി​ക്കു​ക​യും ചെ​യ്തു. ഏ​റെ​നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12 ഓ​ടെ​യാ​ണ് കാ​ട്ടാ​ന​യെ തി​രി​കെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നാ​യ​ത്.

സ്ഥ​ല​ത്ത് എ​ത്തി​യ വ​നം​വ​കു​പ്പി​ന് മു​ന്നി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി.
ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ സ്ഥ​ല​ത്ത് കാ​ട്ടാ​ന മ​തി​ൽ ഭേ​ദി​ച്ച് എ​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ആ​ന​മ​തി​ലി​ന് മു​ക​ളി​ലൂ​ടെ വൈ​ദ്യു​ത തൂ​ക്കു വേ​ലി സ്ഥാ​പി​ക്കു​മെ​ന്ന് വ​ന​പാ​ല​ക​ർ ഉ​റ​പ്പു ന​ൽ​കു​ക​യും ഉ​ട​ൻ നി​ർ​മാ​ണ ആ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ച​തു​മാ​ണ്.

എ​ന്നാ​ൽ, വ​ർ​ഷം ഒ​ന്ന് പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​ലാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന കേ​ള​കം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ചാ​ക്കോ യു​മാ​യും വ​ന​പാ​ല​ക​ർ ച​ർ​ച്ച ന​ട​ത്തു​ക​യും പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മാ​ർ​ച്ച് മാ​സ​ത്തി​ൽ ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം ത​ന്നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നാ​യു​ള്ള എ​സ്റ്റി​മേ​റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും നാ​ട്ടു​കാ​രെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Up